ജോസഫ് വര്‍ഗീസ്,പെരുമ്പാവൂര്
ലേവിഗോത്രത്തില്‍ പിറന്ന മോശയുടെ ബാല്യകാലം, വിദ്യാഭ്യാസം, വളര്‍ച്ച എല്ലാം മിസ്രയിമിലെ ഫറവോന്റെ കൊട്ടാരത്തിലായിരുന്നു. മിസ്രയിമിലെ സകല ജ്ഞാനവും മോശ അഭ്യസിച്ചവനായിരുന്നു.എന്നാല്‍ ദൈവത്തിന്റെ മുന്‍നിര്‍ണ്ണയം അനുസരിച്ചു, ഫറവോന്റെ പുത്രിയുടെ മകനെന്നുളള പദവിയും അവകാശവും ലഭിക്കുമായിരുന്നെങ്കിലും ?ക്രിസ്‌തുവിന്റെ നിന്ദ? വലിയ ധനം എന്നെണ്ണിക്കൊണ്ടു മിസ്രയിം വിട്ടോടി. യുവാവായ മോശയില്‍ കുടികൊണ്ടിരുന്ന അക്രമവാസനയിലൂടെയുളള പ്രതിവിധി നടത്തി തന്റെ ജനത്തെ രക്ഷിക്കാം എന്നുളള മോശയുടെ ആലോചനയേക്കാള്‍ ഉയര്‍ന്നതായിരുന്നു ദൈവത്തിന്റെ ആലോചന സൗമ്യതയുടെ ആത്മാവില്‍ ജനലക്ഷങ്ങളെ നടത്തണമെന്നുളള ദൈവാലോചന.
ഏതൊരു യുവാവും ആലോചിക്കേണ്ടതു, അക്രമത്തിലും അഴിമതിയിലും അല്ല, മോശയെപ്പോലെ സൗമ്യതയുടെ ആത്മാവില്‍ ആയിരിക്കണം പ്രവര്‍ത്തിക്കേണ്ടത്.ഇതിനൊരു വലിയ പരിശീലനം ആവശ്യമാണ്. എഴുന്നേറ്റു പ്രകാശിക്കുവാന്‍ മിസ്രയിം വിട്ടോടണം. മോശ അങ്ങനെ ചെയ്‌തു. യുവജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ത്യാഗമനോഭാവം ഉണ്ടെങ്കിലേ മിസ്രയിം വിടാനൊക്കു. പിന്നിട് ചെയ്യേണ്ടിയിരുന്നത് ആടുകളെ നോക്കുന്ന പരിശിലനമായിരുന്നു. മോശ യിത്രോവിന്റെ ആടുകളെ നോക്കി മരുഭൂമില്‍ അലഞ്ഞുനടന്നു. പ്രകാശത്തിന് മുമ്പുളള അന്ധതമാറാന്‍ ഒരുവലിയ സമയത്തിന്റെ മുതല്‍ മുടക്ക് ആവശ്യമാണ്. ദൈവത്തിന്റെ പര്‍വ്വതമായ ഹോരേബുവരെ ആട്ടിന്‍ കൂട്ടത്തെ നടത്താനുളള സഹനശക്തി മോശക്കുണ്ടായിരുന്നു. അവിടെ മുള്‍പടര്‍പ്പില്‍ തീയുടെ നടുവില്‍ നിന്നു സംസാരിച്ച ദൈവശബ്‌ദം കേട്ടു, മോശ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറച്ചുനിന്നു. ഇവിടം മുതല്‍ മോശ എഴുന്നേറ്റു പ്രകാശിക്കുവാന്‍ തുടങ്ങുകയാണ്. പ്രകാശമുളള ഒരുവനുമാത്രമേ അന്ധകാരത്തില്‍ കിടക്കുന്നവരെ നയിക്കുവാന്‍ സാധിക്കുകയുളളു. കുരുടന്‍ കുരുടനെ വഴിക്കാട്ടിയാല്‍ ഇരുവരും കുഴിയില്‍ വീഴുമെന്നു യേശു പറഞ്ഞിട്ടുണ്ട്. അത്ഭുതങ്ങളിലും അടയാളങ്ങളിലും കൂടി ദൈവം വലിയവനെന്നു കാണിച്ചുകൊണ്ടു മോശതന്റെ ജനത്തെ ഇസ്രയിലില്‍നിന്നും വിടുവിച്ചു.
ദൈവത്തിന്റെ ന്യായപ്രമാണത്തിനു വേണ്ടി അതിരാവിലെ എഴുന്നെറ്റു ഒരുങ്ങി സീനായി പര്‍വ്വതത്തില്‍ കയറി. 40 രാവും 40 പകലും ദൈവത്തോടു കൂടെയിരുന്നു. പ്രമാണവുമായി ഇറങ്ങിവന്നപ്പോള്‍ മോശയുടെ മുഖം ദൈവതേജസ്സിനാല്‍ പ്രകാശിച്ചു. അന്നും ഇന്നും ദൈവപ്രകാശമുളളവരുടെ മുഖത്തു നോക്കുവാന്‍ എഴുന്നേറ്റുപ്രകാശിക്കാത്തവര്‍ ഭയപ്പെടും. എന്നാല്‍ പിന്നിടു മോശയുടെ മുഖതേജസ്സു മാറിപ്പോയി എന്നു നാം വായിക്കുന്നു.വാര്‍ദ്ധക്ക്യത്തിലേക്കുകടന്ന മോശയുടെ പിന്‍ഗാമിയെ ദൈവം പരിശീലിപ്പിച്ചുകൊണ്ടിരുന്നു. പാളയത്തിലെ അതികമാരും അറിഞ്ഞിരുന്നില്ലെങ്കിലും അണിയറയില്‍ ഒരു ബാല്യകാരന്‍ കൂടാരത്തെ വിട്ടുപിരിയാതെ ഇരുന്നു. തോല്‍വി ആ യവ്വനക്കാരന്റെ ജീവിത്തില്‍ ഒരിക്കലെ ഉണ്ടായിട്ടുളളു. അതും മറ്റൊരാള്‍ മുഖാന്തിരം.
ശപഥാര്‍പ്പിതം എടുത്ത ആഖാന്‍ മുഖാന്തിരം. യോശുവ എന്നായിരുന്നു ആ ബാല്യക്കാരന്റെ പേര്.യഹോവയുടെ ദാസനായ മോശയുടെ മരണശേഷം നിന്റെ മകനായ യോശുവയോടു ദൈവം അരുളി ചെയ്‌തു. ?ഉറപ്പും ധൈര്യവും ഉളളവനായിരിയ്‌ക്ക ഇടത്തോട്ടോ വലത്തോട്ടോ മാറാതെ ജനത്തെ മുമ്പോട്ടു നയിക്കുവാന്‍?. ദൈവാത്മാവുളള യോശുവയെ മോശയുടെ മഹിമയില്‍ ഒരംശം അവന്റെ മേല്‍ വച്ചു. എഴുന്നേറ്റുപ്രകാശിച്ച യോശുവ, അനേകയുദ്ധങ്ങള്‍ ജയിച്ചു. ത്യാഗോജ്ജ്വലമായ ഒരു ജീവിതം നയിക്കുവാരെക്കൊണ്ടാണ് ദൈവത്തിനു വന്‍കാര്യങ്ങള്‍ ചെയ്യുവാനുളളത്.യേശുവിന്റെ ജനനസമയമടുത്തപ്പോള്‍ യെഹുദനാട്ടില്‍ അന്ധകാരമായിരുന്നു എന്നു പ്രവാചകന്‍ പറയുന്നു. ?ഇരുട്ടില്‍ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു. അന്ധതമസ്സുളളവരുടെ ദേശത്തു പാര്‍ത്തവരുടെ മേല്‍ പ്രകാശം ശോഭിച്ചു.?(യെശ്ശ:9:2) മുന്നോടിയായി വന്ന യോഹന്നാന്‍, ജ്വലിച്ചുപ്രകാശിക്കുന്ന വിളക്കായിരുന്നു.നിങ്ങള്‍ അല്‍പ്പസമയത്തേക്കു അവന്റെ വെളിച്ചത്തില്‍ ഉല്ലസിക്കാന്‍ ഇച്ഛിച്ചു.(യോഹ.5:35) രാജത്വവും പൗരോഹിത്യവും കെട്ടുപിണഞ്ഞു കിടക്കുന്ന കാലഘട്ടത്തില്‍,ന്യായ പ്രമാണത്തില്‍ ഒടുവിലത്തെ കണ്ണിയായ യോഹന്നാന്‍, സമൂഹത്തില്‍ നടന്നുകൊണ്ടിരുന്ന അഴിമതിക്കെതിരേ മേഘഗര്‍ജ്ജനം പോലെ ശബ്‌ദിച്ചു.
ദൈവാത്മാവിനാല്‍ ജ്വലിച്ചു പ്രകാശിക്കുന്ന യോഹന്നാനുകിട്ടിയ ട്രെയിനിംഗ് മരുഭൂമിയിലായിരുന്നു. ഭക്ഷണം,സംസ്‌കാരം,ആഡംബരം ജീവിതം, ജഡസുഖം എല്ലാം മരുഭൂമിയില്‍ ഹോമിച്ചു. ദൈവശബ്‌ദം കേട്ടാണ് യോഹന്നാന്‍ ജനത്തെ മാനസ്സാന്തരത്തിലേയ്‌ക്കു നയിച്ചത.് പക്ഷേ ,അണയാന്‍ പോകുന്ന വിളക്കിന്റെ ആളിക്കത്തല്‍ പോലെ,യോഹന്നാന്റെ ജീവിതം ക്ഷണഭംഗുരമായിരുന്നു. എങ്കിലും എഴുന്നേറ്റു പ്രകാശിച്ച ആവിളക്കു കല്‍തുറുങ്കില്‍ വച്ചു അണഞ്ഞു.അപ്പോഴേക്കും നീതി സൂര്യനായ യേശുക്രീസ്‌തു രംഗപ്രവേശനം ചെയ്‌തു. വെളിച്ചംആണെന്നവകാശപ്പെട്ട യേശുപറഞ്ഞു:- ? നിങ്ങള്‍ വെളിച്ചം ആണെന്ന്! യേശു മരിച്ചതോടു കൂടി ലോകം അന്ധകാരത്തിലായി. ഇനിയും ലോകത്തിനു വെളിച്ചം കൊടുക്കേണ്ടതു ദൈവമക്കളായ നാമാണ്. അവരെ പ്പറ്റിയാണ് യേശുപറഞ്ഞത് ?നിങ്ങള്‍ വെളിച്ചമാണെന്നും. എഴുന്നേറ്റു പ്രകാശിച്ചെങ്കില്‍ മാത്രമേ മറ്റുളളവര്‍ക്കു വേളിച്ചം ലഭിക്കുകയുളളു. ഓരോവ്യക്തിക്കും പ്രകാശിക്കുവാനുളള ഇന്ധനം പരിശുദ്ധാത്മാവാണ്. പത്രോസിന്റെ ജീവിതത്തില്‍ ചില രാത്രിയുടെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മീന്‍ പിടിക്കാന്‍ പോയതും, ഗുരുവിനെ തളളിപ്പറഞ്ഞതും, പിന്മാറ്റവും എല്ലാം എല്ലാം ഇരുട്ടിന്റെ മറവിലായിരുന്നു?.എഴുന്നേറ്റു പ്രകാശിക്കുക.
No comments:
Post a Comment