ഭൂലോകത്തില്‍ ചിതറികിടക്കുന്ന ജനതകളുടെ (കൃത്യമായെങ്കിലും) കണക്കുകള്‍ കണ്ടെത്തുവാന്‍ ബുദ്ധിജിവികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഭൂമിയുടെ സൃഷ്‌ടിമുതല്‍ ജനനമരണത്തിലൂടെ കടന്ന പോയവരും. ഇപ്പോഴുള്ളവരെ കുറിച്ചും കൃത്യമായ കണക്കുകള്‍ കണ്ടെത്താന്‍ കഴിയുന്നതല്ല. എന്നാല്‍ മനുഷ്യ ഉല്‌പത്തി മുതല്‍ പരിശോധിച്ചാല്‍ ചരിത്രചങ്ങലയില്‍ കോര്‍ത്തു കിടക്കുന്ന മഹാന്‍മാരെ കാണുവാന്‍ കഴിയും. അവരില്‍ ലോക ചരിത്രത്തെ എഡി.എന്നും ബി.സി. എന്നും രണ്ടുകാലഘട്ടളായി കര്‍ത്താവായ യേശുക്രിസ്‌തു ലോകത്തിലെ യാതൊരു വ്യക്തിക്കും ഈ ക്രിസ്‌തുവിനെ നിക്ഷേധിക്കാന്‍ സാദ്ധ്യമല്ല
മതപരമായോ, ചരിത്രപരമായോ പഠിച്ചാലും ക്രിസ്‌തുവിനെ ഒഴിവാക്കി മറ്റൊരു ചരിത്രം ചമയ്‌ക്കുവാന്‍ കഴിയുന്നില്ല.അങ്ങനെയെങ്കില്‍ ലോകത്തിലെ സകലമനുഷ്യരും ക്രിസ്‌തുവിനെ അംഗീകരിച്ചേ മതിയാവൂ! ലോകം അംഗീകരിച്ച മഹാന്മാരെ കുറിച്ച് പഠിക്കുമ്പോള്‍, അവരുടെ ജീവിതം കഴിഞ്ഞശേഷം ചരിത്രമെഴുതി ചേര്‍ത്തതാണ്. അവര്‍ ജനിച്ച് ജീവിച്ചതുകൊണ്ടാണ്. അങ്ങനെ ചരിത്രം ഉണ്ടായതും. എന്നാല്‍ ചരിത്രം എഴുതിയശേഷം ജനിച്ച ഏകവ്യക്തിയാണ് കര്‍ത്താവായ ക്രിസ്‌തു. ഇതു മനുഷ്യരാല്‍ തയ്യാര്‍ ചെയ്‌തു ചരിത്രവുമല്ല. പ്രപഞ്ചത്തിന്റെ സൃഷ്‌ടാവ് തന്നെ ചരിത്രത്തെ രണ്ടുഭാഗങ്ങളായി തിരിച്ച് അവയുടെ നടുവില്‍ മനുഷ്യനായി അവതരിച്ച് ഇന്നും നിലകൊള്ളുന്നു.
സൃഷ്‌ടാവായ ദൈവത്തിന് മനുഷ്യനെ രക്ഷിക്കാന്‍ മനുഷ്യനായി തന്നെ ജനിക്കേണ്ടി വന്നു. അതുകൊണ്ട് ക്രിസ്‌തുവിന് ജനിക്കുവാനും ഒരു സ്ഥലവും, സമയവും, ദിവസവും ആവശ്യമായിരുന്നു. അവയ്‌ക്കെല്ലാം ചെറിയൊരു ചരിത്രവും ഉണ്ട്. എന്നാല്‍ ക്രിസ്‌തുവിന്റെ ചരിത്രം പൂര്‍ണ്ണമാക്കുവാന്‍ മനുഷ്യന് സാദ്ധ്യമല്ല. കാരണം ക്രിസ്‌തു ദൈവവും മനുഷ്യനുമാണ്.
ദൈവത്തിന്റെ ചരിത്രം എഴുതുന്നതു മനുഷ്യന് അസാദ്ധ്യമാണ്. കര്‍ത്താവിന്റെ മനുഷ്യാവതാരം ചരിത്രത്തെ കുറിച്ച് ചരിത്രകാരന്മാരും കര്‍ത്താവിന്റെ ശിഷ്യന്‍മാരും ചരിത്രത്തില്‍ രേഖയാക്കിയിട്ടുണ്ട്.എങ്കിലും ഏതു വീട്ടിലാണ്, ഏതു സമയത്താണ് ഏതു ദിവസമാണ് ക്രിസ്‌തു ജനിച്ചതെന്ന് ആര്‍ക്കും തെളിയിക്കാനാവും.! ഒരു മനുഷ്യനും അതു തെളിയിക്കാന്‍ കഴിയുന്നതല്ല. കാരണം ദൈവത്തിന് ജനനമോ, മരണമോ ഇല്ല. ദൈവം നിത്യനാണ്. ആ ദൈവമായ കര്‍ത്താവ് ജനിച്ചതല്ല, ജഡം ധരിച്ചതാണ്. മനുഷ്യബുദ്ധിയ്‌ക്ക് മനസ്സിലാവുവിധം ശിശുവായി ജഡം ധരിച്ച ക്രിസ്‌തുവിനെ പശുത്തൊട്ടിയില്‍ കിടത്തി. ചരിത്രം എഴുതിയ ലൂക്കോസ് ഇങ്ങനെ പറയുന്നു. അവള്‍ ആദ്യജാതനായ മകനെ പ്രസവിച്ചു. ശിലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍ക്കു സ്ഥലം ഇല്ലായ്‌കയാല്‍ പശുത്തൊട്ടിയില്‍ കിടത്തി (ലൂക്കൊസ് 2:7) എന്നും ആദിയില്‍ വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോട് കൂടെ ആയിരുന്ന സകലവും അവന്‍ മുഖാന്തര ഉളവായി. ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.
വചനം ജഡമായിത്തീര്‍ന്നു. കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്റെ തേജസ്സ് പിതാവില്‍ നിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു.
(യോഹന്നാന്‍ 1:114,14)ക്രിസ്‌തു എന്ന്..? എങ്ങനെ..? എപ്പോള്‍...? ജനിച്ചു എന്ന് പറയുമ്പോള്‍ കഴിഞ്ഞില്ലെങ്കിലും ആദ്യം പശുത്തൊട്ടിയിലും പിന്നെ മറിയയോടു കൂടെ വീട്ടിലും കിടക്കുന്നതു കാണുകയും ചരിത്രമാവുകയും ചെയ്‌തു. (ലൂക്കോ 2:7, മത്തായി 2:11) ചുരുക്കിപ്പറഞ്ഞാല്‍ ക്രിസ്‌തു പശുത്തൊട്ടിയിലും ഡിസംബര്‍ 25 ന് ജനിച്ചു എന്നതിനും തെളിവില്ല. മറിച്ച് യേശു ജനിച്ചു പശുത്തൊട്ടിയില്‍ കിടന്നു എന്നതു സത്യം. ഇതില്‍ നിന്നും ഒരു സത്യാന്വോഷി മനസ്സിലാക്കേണ്ട പാഠം ഏതു സാഹചര്യത്തിലും ഏതു ദിവസത്തിലും ക്രിസ്‌തുവിന് ജനിക്കുവാന്‍ കഴിയും. സ്ഥലകാല, പരിമിതി ഒന്നും ഇല്ലാതെ; ഏതവസ്ഥയിലായിരുന്നാലും ഹൃദയം തുറന്ന് കൊടുത്താല്‍ അവന്‍ അവിടെ ഉരുവാകും.
അല്ലാതെ ഡിസംബര്‍ 25 വരെ കാത്തിരിക്കുകയോ, പുല്‍കൂട് വേണമെന്ന് വാശി പിടിക്കുകയോ ചെയ്യുന്നവനല്ല കര്‍ത്താവ്. പുല്‍ക്കൂടില്‍ കണ്ട കര്‍ത്താവിനെ ക്രൂശിച്ചപ്പോള്‍ ഹൃദയത്തില്‍ അംഗീകരിച്ചവര്‍ അവനെ ആരാധിക്കുന്നു. ഞാന്‍ വാതില്‍ക്കല്‍ നിന്നു മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്‌ദം കേട്ടു വാതില്‍ തുറന്നാല്‍ ഞാന്‍ അവന്റെ അടുക്കല്‍ ചെന്നു അവനോടും അവന്‍ എന്നോടും കൂടെ അത്താഴം കഴിക്കും.( വെളി.3:20)
No comments:
Post a Comment